എം പി.യുടെ ഓഫീസ് ആക്രമം വിശദമായ അന്വേഷണം ആരംഭിച്ചു അന്വേഷണ ചുമതല കമ്പളക്കാട് സി.ഐക്ക്

0

 

രാഹുല്‍ ഗാന്ധി എം പി.യുടെ ഓഫീസ് എസ്.എഫ്. ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കമ്പളക്കാട് സി.ഐ എന്‍.എ. സന്തോഷിനാണ് അന്വേഷണചുമതല.സംഭവം നടന്ന് നാലാം ദിവസമാണ് പോലീസ് ആദ്യമായി ഓഫീസിലെത്തി വിശദമായ മഹസര്‍ തയ്യാറാക്കുന്നത്. ഓഫീസ് ചുമതലയുള്ള രതീഷ് കുമാറില്‍ നിന്നും മറ്റ് ജീവനക്കാരില്‍ നിന്നും വിശദമായ മൊഴിയെടുത്തു.ആക്രമണത്തില്‍ പോലീസിന്റെ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ എ.ഡി.ജി.പി. മനോജ് അബ്രാഹം ഇന്ന് വൈകുന്നേരം വയനാട്ടിലെത്തും.

ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും. ഇതുവരെ 29 പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തത്. കൂടുതല്‍ പ്രതികള്‍ ഉണ്ടോയെന്ന് വിശദമായ അന്വേഷണത്തിന് ശേഷം പ്രതികരിക്കാനാകൂവെന്ന് സി.ഐ. എന്‍. എ സന്തോഷ് പറഞ്ഞു.ഇതിനിടെ കൂടുതല്‍ യു.ഡി.എഫ്. നേതാക്കള്‍ വയനാട്ടിലെത്തിയിട്ടുണ്ട്. 30-ന് വയനാട്ടിലെത്തുന്ന രാഹുല്‍ ഗാന്ധിയുടെ പരിപാടികളും ഡി.സി.സി. തയ്യാറാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!