കേരളാവിഷന്‍ കുടുംബത്തില്‍ അംഗങ്ങളായ 30 ലക്ഷം മലയാളികള്‍ക്ക് അഭിമാന നിമിഷം.കേരളാ വിഷന്‍ വോയ്‌സ് ലാന്‍ഡ് ഫോണ്‍ സര്‍വീസ് തിരുവനന്തപുരത്ത് ലോഞ്ച് ചെയ്തു. ഇതോടെ ഡിജിറ്റല്‍ കേബിള്‍ ടിവി സര്‍വീസിനു പുറമെ , ഐപിടിവി , ബ്രോഡ്ബാന്റ് ടെലഫോണ്‍ എന്നീ സര്‍വീസുകള്‍ നല്‍കുന്ന ദക്ഷിണേന്ത്യയിലെ ആദ്യ ട്രിപ്പിള്‍ പ്ലേ സര്‍വീസ് പ്രൊവൈഡറായി കേരളാവിഷന്‍ മാറി.
കേരളാ വിഷന്‍ ലാന്റ് ഫോണ്‍ (വോയ്‌സ്)
ഉദ്ഘാടനം നിര്‍വഹിച്ചു
ലാന്റ് ഫോണ്‍ സര്‍വ്വീസ് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ.സജി ഗോപിനാഥ്,ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ സി.വി. വിനോദ് ഐടിഎസിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു കൊണ്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്.പ്രമുഖ സിനിമാ നടന്‍ ഇന്ദ്രന്‍സ് കേരളാ വിഷന്റെ പരിഷ്‌കരിച്ച വെബ്‌സൈറ്റിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
കേരള വിഷന്‍ വോയ്‌സ് (ലാന്റ് ഫോണ്‍ സര്‍വ്വീസ്)
മികച്ച ക്ലാരിറ്റി
കേരള വിഷന്‍ വോയ്‌സ് എന്നസ്മാര്‍ട്ട് ടെലിഫോണി സര്‍വ്വീസ് സംസ്ഥാനത്ത് ആദ്യമായാണ് ആരംഭിക്കുന്നത്.പുതിയ സംവിധാനം ഇന്റര്‍നെറ്റ് സര്‍വ്വീസിന്റ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഫിക്‌സഡ്’ ഫോണ്‍ ആയതിനാല്‍ മികച്ച ക്ലാരിറ്റി ഉണ്ടായിരിക്കും. പരിമിതമായ തോതില്‍ മൊബൈല്‍ ഫോണിന്റെ ഫീച്ചറുകളുള്ള ഈ സേവനം വീടിനുള്ളിലെ മൊബൈല്‍ റേഞ്ച് ഇല്ലായ്മക്ക് ശാശ്വത പരിഹാരമായിരിക്കും. അതോടൊപ്പം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പിആര്‍ഐ കണക്ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ടെലികോം സര്‍വ്വീസുകളും കേരള വിഷന് ഇനി നല്‍കാനാവും.