ജില്ലയിലെ വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കണം ബത്തേരിയില്‍ കൂട്ട ഉപവാസം

0

ജില്ലയിലെ കര്‍ഷക ജനതയെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് ബത്തേരി യുഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം ആരംഭിച്ചു.ബത്തേരി സ്വതന്ത്രമൈതാനിയില്‍ ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ യുടെ നേത്യത്വത്തില്‍ നിയോജക മണ്ഡലത്തിലെ യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും, സഹകരണ സംഘ ഭാരവാഹികളും പ്രവര്‍ത്തകരുമാണ് ഉപവസിക്കുന്നത്.പരിസ്ഥിതലോല മേഖല, വന്യമൃഗശല്യം, മെഡിക്കല്‍ കോളജ്, ചുരംബദല്‍ റോഡ് തുടങ്ങി ജില്ലനേരിടുന്ന പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരം ആവശ്യപ്പെട്ടാണ് ഉപവാസം. വൈകിട്ട് 6 മണിവരെയാണ് ഉപവാസം .
ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മണ്ഡലത്തിലെ ഓരോ പഞ്ചായത്തു കമ്മറ്റികളും സമരപന്തലിലേക്ക് എത്തും.
സമരത്തിന്റെ ഉല്‍ഘാടനം മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, സമാപന സമ്മേളനം വൈകിട്ട് ആറ്മണിക്ക് നജീബ് കാന്തപുരം എംഎല്‍എയും നിര്‍വഹിക്കും. പരിസ്ഥിതി ലോല മേഖല ജനവാസകേന്ദ്രങ്ങളില്‍ നിന്നും ഒഴിവാക്കുക, കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളുക, വന്യമൃഗശല്യത്തില്‍ നിന്നും പരഹാരം കാണുക, രാത്രിയാത്ര നിരോധനം, റെയില്‍വേ വിഷയങ്ങളില്‍ പരിഹാരം കാണുക, മെഡിക്കല്‍ കോളജ് മടക്കിമലയില്‍ തന്നെ നിര്‍മ്മിക്കുക, ചുരം ബദല്‍ റോഡ്്, ബത്തേരി ഗവ. കോളജ് തുടങ്ങിയ പതിനാലോളം വിഷയം ഉയര്‍ത്തിയാണ് യുഡിഎഫിന്റെ ഉപവാസസമരം നടത്തുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!