ജനപ്രതിനിധികള്‍ ജനകീയരാവണം: എച്ച് ഡി ദേവഗൗഡ
ത്രിതലപഞ്ചായത്ത് ജനപ്രതിനിധികള്‍ ജനകീയരും ജന നന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവരും ആയിരിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ. ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷേമോത്സ വം പരിപാടി ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.
സാധാരണക്കാരുടെ ഉന്നമനത്തിനായും ഗ്രാമീണതലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാനും ജനങ്ങളുടെ പ്രശ്‌നത്തില്‍ കൃത്യമായി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കാനും ജനസേവകരായി എല്ലാ ത്രിതല പഞ്ചായത്ത് പ്രതിനിധികളും മാറണമെന്നും ദേശീയതലത്തില്‍ പോലും ശ്രദ്ധ നേടിയ പ്രവര്‍ത്തനമാണ് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനില്‍ കഴിഞ്ഞ രണ്ടുവര്‍ഷം നടപ്പിലാക്കിയ ജന ഉപകാരപ്രദമായ പദ്ധതികള്‍ എന്നും അദ്ദേഹം പറഞ്ഞു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീ രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ആമുഖ പ്രഭാഷണവും മുന്‍മന്ത്രി സി കെ നാണു മുഖ്യപ്രഭാഷണം നടത്തി. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സാമൂഹ്യ സാംസ്‌കാരിക,രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തികള്‍, തുടങ്ങിയവര്‍ പങ്കെടുത്തു. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന വിപുലമായ പരിപാടികളാണ് ക്ഷേമോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നത്. വെള്ളമുണ്ട ഡിവിഷനിലെ ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി ടീച്ചര്‍മാര്‍, ഹെല്‍പ്പര്‍മാര്‍, ന്യൂട്രിമിക്‌സ് തൊഴിലാളികള്‍, തുടങ്ങി 150 ഓളം വനിതകള്‍ക്ക് സാരിവിതരണവും, പതിനഞ്ചോളം വരുന്ന ലൈബ്രേറിയന്‍ മാര്‍ക്ക് ഖാദി മുണ്ട് വിതരണവും, ആദരപത്രവും നല്‍കി അനുമോദിച്ചു. ജനപ്രതിനിധി എന്ന നിലയ്ക്ക് രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും, തുടര്‍ വികസന പ്രവര്‍ത്തനങ്ങളുടെ സമഗ്ര പദ്ധതികള്‍ രൂപീകരിക്കാനും ആണ് ക്ഷേമോത്സവം പദ്ധതിയിലൂടെ ലക്ഷ്യമെടുന്നതെന്ന് ജുനൈദ് കൈപ്പാണി വ്യക്തമാക്കി