റോഡ് പുനര്‍നിര്‍മ്മിച്ച് ജനങ്ങള്‍ക്കായി തുറന്നു നല്‍കി
തകര്‍ന്നു തരിപ്പണമായ വെള്ളമുണ്ട പന്ത്രണ്ടാം മൈല്‍ പൂരിഞ്ഞി കുണ്ടറകൊല്ലി റോഡ് പുനര്‍ നിര്‍മ്മിച്ചു. ഓ ആര്‍ കേളു എംഎല്‍എ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കി.എംഎല്‍എ ഫണ്ട് 20 ലക്ഷം രൂപയും, ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപയും, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന്റെ 13 ലക്ഷം രൂപയും മുടക്കിയാണ് തകര്‍ന്ന റോഡ് പൂര്‍ണ്ണമായും ടാര്‍ ചെയ്യുകയും വെള്ളം ഒഴുകിപ്പോവാനുള്ള കല്‍വര്‍ട്ട് ഡ്രൈനേജ് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചത്.
നൂറുകണക്കിന് വീട്ടുകാര്‍ ആശ്രയിക്കുന്ന വെള്ളമുണ്ട പന്ത്രണ്ടാം മൈല്‍ പൂരിഞ്ഞി കുണ്ടറ കൊല്ലി റോഡ് വര്‍ഷങ്ങളായി തകര്‍ന്ന് കാല്‍നട പോലും ദുഷ്‌കരമായ അവസ്ഥയായിരുന്നു. പ്രളയകാലത്ത് റോഡ് പലഭാഗങ്ങളിലായി ഒലിച്ചു പോയ അവസ്ഥയിലായിരുന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെയാണ് വിശിഷ്ട വ്യക്തികളെ സ്വീകരിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധി രാധാകൃഷ്ണന്‍ അധ്യക്ഷയായിരുന്നു.ജില്ലാ പഞ്ചായത്ത്‌ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി,ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കല്യാണി പൂവത്തിങ്കല്‍,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മത്ത് ഇ കെ, വാര്‍ഡ് അംഗങ്ങളായ തോമസ്, പി എ അസീസ് തുടങ്ങിയവര്‍ സംസാരിച്ചു. .