കാട്ടാന ഞാറ്റടി നശിപ്പിച്ചു അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്ന് കര്‍ഷകര്‍
കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന അഞ്ചേക്കര്‍ പാടത്തേക്ക് ആവശ്യമായ ഞാറ്റടി നശിപ്പിച്ചു.ചവിട്ടിയും പിഴുതും ഞാറ്റടിപൂര്‍ണ്ണമായും നശിപ്പിച്ചതിനാല്‍ നാട്ടിയിറക്കാന്‍ എന്തു ചെയ്യുമെന്നറിയാതെ കര്‍ഷകര്‍.തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ എളമ്പലശ്ശേരിയിലെ പാടത്തിറങ്ങിയ കാട്ടാനയാണ് ഞാറ്റടിചവിട്ടിയും പിഴുതിട്ടും പൂര്‍ണ്ണമായുംനശിപ്പിച്ചത്.കൃഷിയില്‍ നിന്ന് ജിവിത വരുമാനം കണ്ടെത്തുന്ന കുടുംബശ്രി ഗ്രൂപ്പടക്കമുള്ള കര്‍ഷകര്‍ക്ക് ഈ വര്‍ഷം ഇനി കൃഷിയിറക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അര്‍ഹമായ നഷ്ട പരിഹാരം നല്‍കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
എളബലശ്ശേരി ഉദയകുമാര്‍, നളിനി ലിലാവതി , രജനി, കെ ജി രാമകൃഷ്ണന്‍, കെ.ജി.വെങ്കിടസുബ്ബന്‍,ഇ.ഡി വെങ്കിട്ടരമണന്‍, ഭരതന്‍ കണ്ണമംഗലം, സുര്യകാന്തി കുടുംബശ്രി എന്നിവര്‍പാടത്ത് പാടത്തിറക്കിയ ഞാറ്റടിയാണ് കാട്ടാന നശിപ്പിച്ചത്.ധനകാര്യ സ്ഥാപനങ്ങളില്‍നിന്നും മറ്റ് സ്വകാര്യ വ്യക്തികളില്‍ നിന്നും വായ്പയെടുത്താണ് ഇവര്‍ കൃഷിയിറക്കിയത്.എക്കറിന് 12000 രൂപ മുടക്കിയാണ് പാടം ഒരുക്കിയത് ഈ പടത്ത് നാളെ നാട്ടിക്കായ് ആളുകളെ അടക്കം ഒരുക്കിയിരുന്നു ഇതിനിടയിലാണ് ആന ഞാറ് നശിപ്പിച്ചത്.