എം എല്‍ എ ഓഫീസ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് മാറ്റി

0

 

മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മാനന്തവാടി എം.എല്‍ എ ഒ.ആര്‍. കേളുവിന്റെ ഓഫീസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ട്രൈസം ഹാളിന് മുകളിലത്തെ നിലയിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. മലയോര ഹൈവേയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഗാന്ധി പാര്‍ക്കിലെ കെട്ടിടം പൊളിച്ചു നീക്കാന്‍ ധാരണയായതിനാലാണ് മാറ്റം. പുതിയ ഓഫീസിന്റെ ഉദ്ഘാടനം മുതിര്‍ന്ന സി.പി.ഐ. എം നേതാവ് കെ.വി. മോഹനന്‍ നിര്‍വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. എം. രജീഷ്, പി.ടി. ബിജു, പി.വി.എസ്. മൂസ, പി.വി. ജോര്‍ജ് , പി.കെ. അമീന്‍ , വിപിന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും സംസ്‌കാരിക – സാമൂഹിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!