സംരക്ഷിത വനമേഖലയുടെ പേരില്‍ ജനദ്രോഹം അനുവദിക്കില്ല :ഐ എന്‍ ടി യു സി
സംരക്ഷിത വനമേഖലയുടെ പേരില്‍ അശാസ്ത്രിയമായ ഉപഗ്രഹ സര്‍വ്വേ നടത്തി ജനവാസ കേന്ദ്രങ്ങളെയും നിര്‍മ്മിതികളെയും പ്രതിസന്ധിയിലാക്കാനുള്ള നീക്കം അനുവദിക്കില്ല.ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കാന്‍ ഭരണഘടനാപ്രകാരം ബാധ്യതപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്നെ ജന വിരുദ്ധ നയങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചാന്‍ ശക്തമായി പ്രതിരോധിക്കുമെന്നും ഐഎന്‍ടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ റെജി. മാനന്തവാടി ഗാന്ധി പാര്‍ക്കില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണാ സമരം ഉദ്ഘാടനം ചെയ്ത്‌സംസാരിക്കുകയായിരുന്നു അദ്ദേഹം.വയനാട്ടിലെ കര്‍ഷക സമുഹത്തിന്റെ ആശങ്കയ്ക്ക് പരിഹാരം കാണുകയും ജനങ്ങളെ വിശ്വാസത്തില്‍ എടുത്തു കൊണ്ട് ഫീല്‍ഡ് സര്‍വ്വേ നടത്തുകയും വേണം.വനാതിര്‍ത്തി സിറോ പോയിന്റായി പരിഗണിച്ച് കാടും നാടും വേര്‍തിരിച്ച് വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കണം.ഐഎന്‍ടിയുസി റിജണല്‍ പ്രസി.ജോര്‍ജ് പടകൂട്ടില്‍ അധ്യക്ഷനായിരുന്നു.എം.പി.ശശികുമാര്‍,കെ.വി.ഷിനോജ്,ഏ.ഒ.ലിബിന്‍,കെ.കൃഷ്ണന്‍,സി.ബി.പ്രസാദ്,രാജേഷ് പെരുവക തുടങ്ങിയവര്‍ സംസാരിച്ചു.