ദുരിതാശ്വാസ ക്യാംപിലും വെള്ളം കയറി; ആളുകളെ മാറ്റിപാര്‍പ്പിച്ചു

0

മാനന്തവാടി താഴയങ്ങാടിയിലെ ദുരിതാശ്വാസ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന ന്യൂമാന്‍സ് കോളജിലാണ് കബനിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വെള്ളത്തിലായത്. ക്യാമ്പില്‍ കഴിയുന്ന 264 കുടുംബങ്ങളിലെ 950 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. മാനന്തവാടി വിന്‍സെന്റ്ഗിരിയിലെ സെന്റ് പാട്രിക്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കാണ് മാറ്റിയത്. പ്രിയദര്‍ശിനിയുടെ ബസിലും സ്വകാര്യ വാഹനങ്ങളിലൂമായാണ് താഴെയങ്ങാടിയിലെ ക്യാമ്പില്‍ നിന്നും വിന്‍സെന്റ്ഗിരിയില്‍ പുതിയതായി തുടങ്ങിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. കഴിഞ്ഞ ഒരാഴ്ച മുമ്പാണ് താഴെയങ്ങാടി ന്യൂമാന്‍സ് കോളജില്‍ ദുരിതാശ്വാസ ക്യാമ്പ് തുടങ്ങിയത്. മാനന്തവാടി വില്ലേജിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പാണിത്. എടവക ഗ്രാമപഞ്ചായത്തിലെ അഗ്രഹാരം, ചാമാടിപൊയില്‍ എന്നിവിടങ്ങളിലുള്ള കുടുംബങ്ങളെയും മാനന്തവാടി വില്ലേജിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് അവിടുന്നുള്ള കുടുംബങ്ങളെയുമാണ് സെന്റ് പാട്രിക്സിലേക്ക് മാറ്റിയത്. അതിനിടെ മാനന്തവാടി മുന്‍സിപ്പിലാലിറ്റിയിലെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മാറ്റിപാര്‍പ്പിച്ച മാനന്തവാടി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ ഗ്രൗണ്ടിലും കബനിപ്പുഴ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വെള്ളം കയറിയിട്ടുണ്ട്. ഇവിടങ്ങളില്‍ നിന്നും ഗ്രൗണ്ടിലേക്ക് ഇറങ്ങുന്നത് തടയാനായി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!