എല്ലാം മറന്ന് നാടൊന്നാകെ ഒന്നിച്ചു നിന്നു.

0

ഇക്കഴിഞ്ഞ 8 ന് തുടങ്ങിയ മഴ വടക്കെ വയനാടിനെ കണ്ണീര്‍ക്കയത്തിലാക്കിയപ്പോള്‍ നാടും നാട്ടുകാര്‍ക്കുമൊപ്പം വകുപ്പുകളുടെ ഏകോപനം എടുത്ത് പറയേണ്ടതാണ്. ജനപ്രതിനിധികളും സന്നദ്ധ സംഘടനകള്‍ക്കുമൊപ്പം ഫയര്‍ഫോഴ്‌സ്, പോലീസ്, റവന്യു, കെ.എസ്.ഇ.ബി. ജീവനക്കാരും നേവി സംഘവും എല്ലാം മറന്ന് ഒന്നിച്ച് നിന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്. പ്രളയ ദുരന്തങ്ങള്‍ ഉണ്ടായാല്‍ എത്രയും വേഗത്തില്‍ വകുപ്പുകള്‍ സംഭവസ്ഥലതെത്തും തടസമായതാകട്ടെ മണ്ണിടിച്ചിലും മരം വീഴലും കാരണം പല ഭാഗങ്ങളിലേക്കും എത്തിപെടാന്‍ കഴിയാത്ത അവസ്ഥ ഇവര്‍ക്ക് പ്രതികൂലമാവുകയും ചെയ്തു. പ്രളയത്തില്‍ ടൗണുകളിലെ കടകള്‍ പലതും അടഞ്ഞുകിടന്നു കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ബസ്സുകള്‍ സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ ടൗണിലെത്തിയവര്‍ക്ക് തിരിച്ച് വീടുകളിലേക്ക് എത്തുന്നതിന് തടസവുമായി വ്യാഴാഴ്ച രാത്രിയോടെ ടൗണില്‍ കുടുങ്ങിയവരെ ട്രാഫിക്ക് പോലീസ് കിട്ടുന്ന വാഹനങ്ങളില്‍ കയറ്റി വിടുകയായിരുന്നു. അങ്ങനെ സര്‍ക്കാര്‍ ജീവനക്കാര്‍ പ്രളയക്കെടുതിയില്‍ ജനപ്രതിനിധികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ഏറെ പ്രശംസീനിയംതന്നെ.

Leave A Reply

Your email address will not be published.

error: Content is protected !!