ഇനി വരുന്ന അഞ്ച് ദിവസം അതിശക്തമായ മഴയെന്ന് മുന്നറിയിപ്പ്

0

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ് .വരുന്ന അഞ്ചുദിവസം അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപമെടുക്കുന്ന ന്യൂനമര്‍ദമാണ് മഴയ്ക്ക് കാരണമാകുന്നത്.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. ബുധനാഴ്ചവരെ ശക്തമായ മഴയു ണ്ടാകുമെന്നാണ് മുന്നറിയിപ്പ്. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴി ക്കോട് വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മണിക്കൂറില്‍ 60 കിലോ മീറ്റര്‍ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. കടല്‍ക്ഷോഭം ശക്തമാണ്. വടക്കന്‍ ജില്ലകളിലെ മലയോര മേഖല കളിലും അതിശക്തമായ മഴ കിട്ടും. ജാഗ്രതപാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

Leave A Reply

Your email address will not be published.

error: Content is protected !!