വിജയികള്‍ക്കായി ട്രോഫികളും ഷീല്‍ഡും തയ്യാര്‍
ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജ് മത്സരങ്ങള്‍ ആരംഭിച്ച ദിവസം തന്നെ ട്രോഫികളും, വ്യക്തിഗത സമ്മാനങ്ങളും ഒരുക്കി കലോത്സവ ട്രോഫി കമ്മിറ്റി.ഉപജില്ല തലം,സ്‌കൂള്‍ തലം, ഓവറോള്‍,റണ്ണേഴ്സ് അപ്പ് എന്നിവക്കുള്ള 89 ട്രോഫികളും മത്സര ഇനങ്ങള്‍ അവസാനിക്കുമ്പോള്‍ വേദികളില്‍ നല്‍കുന്ന 900 വ്യക്തിഗത ട്രോഫികളുമാണ് 14 വിദ്യാര്‍ത്ഥികളും,അധ്യാപകരും ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്.