സഞ്ചാരികള്‍ക്കായി തുറന്ന് കുറുവാദ്വീപ്

പുല്‍പള്ളി: ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം കുറുവാദ്വീപ് നാളെ സഞ്ചാരികള്‍ക്കായി തുറക്കും. കാലവര്‍ഷത്തെ തുടര്‍ന്ന് മേയ് 30നാണ് അടച്ചത്. പ്രളയക്കെടുതിയെ തുടര്‍ന്ന് കുറുവാ ദ്വീപില്‍ മരങ്ങള്‍ വീഴുകയും മറ്റ് നാശ നഷ്ടങ്ങളുമുണ്ടായത് മൂലമാണ് തുറക്കാന്‍…

ദേശാഭിമാനി ഓഫീസിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമം; മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു

മാനന്തവാടിയിലെ ദേശാഭിമാനി ഓഫീസിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമം. ഇന്ന് രാവിലെ ഓഫീസ് തുറക്കാന്‍ ലേഖകന്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. ഭാസ്‌ക്കരന്റെ…

ബി.ജെ.പിയുടെ കൊടിമരം നശിപ്പിച്ചു

ബത്തേരി കാരക്കണ്ടിയില്‍ ബി.ജെ.പിയുടെ കൊടിമരം സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. ബത്തേരി കോ.ഓപ്പറേറ്റീവ് കോളേജിന് സമീപം സ്ഥാപിച്ച കൊടിമരമാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ നശിപ്പിച്ചത്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പോലീസ് കര്‍ശന നടപടി…

മത്തായി നൂറനാല്‍ അവാര്‍ഡ് ഡോക്ടര്‍ മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനിക്ക്

സമഗ്ര മേഖലയില്‍ സമൂഹത്തിന്റെ നന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച മഹത് വ്യക്തിത്വമാണ് ഫാദര്‍ മത്തായി നൂറനാലെന്ന് എം.പി. പി.കെ ശ്രീമതി ടീച്ചര്‍. ഫാദര്‍ മത്തായി നൂറനാലിന്റെ 16-ാമത് അനുസ്മരണ ചടങ്ങും പൊതു സമ്മേളനവും ഉദ്ഘാടനം ചെയ്ത്…

പ്രവൃത്തി പരിചയ മേളയില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡുമായി അഭിജിത്ത് എം

കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗം വുഡ് വര്‍ക്കില്‍ രണ്ടാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി അഭിജിത്ത് എം. കണിയാരം ഫാദര്‍ ജി.കെ.എം.എച്ച്.എസ് സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയാണ്.

കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പ്; പോളിംഗ് 73.9 %

ബത്തേരി നഗരസഭയിലെ ഏട്ടാം ഡിവിഷന്‍ കരിവള്ളിക്കുന്ന് ഉപതിരഞ്ഞെടുപ്പില്‍ പോളിംഗ് ഉച്ചയ്ക്ക് 1 മണി പിന്നിടുമ്പോള്‍ 73.9 % പോളിംഗ് നടന്നു. ഓടപ്പള്ളം ഗവ.ഹൈസ്‌ക്കൂളില്‍ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് സ്റ്റേഷനില്‍ കൃത്യം ഏഴു മണിക്ക് തന്നെ വോട്ടിംഗ്…

സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു

തരിയോട് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം. സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷിബുവിനെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…

പ്രവൃത്തി പരിചയ മേളയില്‍ മൂന്നാം സ്ഥാനവുമായി ലിജിന പി

കണ്ണൂരില്‍ വച്ച് നടന്ന സംസ്ഥാന സ്‌കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ റെക്‌സിന്‍ ക്യാന്‍വാസ് & ലെതര്‍ പ്രൊഡക്ട് നിര്‍മ്മാണത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ലിജിന പി. കണിയാരം ഫാദര്‍ ജി.കെ.എം.എച്ച്.എസ് സ്‌കൂളിലെ…

മാനന്തവാടി എരുമത്തെരുവിലെ മത്സ്യ മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടി

മാനന്തവാടി എരുമത്തെരുവിലെ മത്സ്യ മാംസ മാര്‍ക്കറ്റ് സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഗരസഭ അധികൃതരെത്തി പൂട്ടി സീല്‍ ചെയ്തു. മാര്‍ക്കറ്റ് പ്രവര്‍ത്തനം പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍…

തയ്യല്‍ മെഷീനും പാത്രങ്ങളും വിതരണം ചെയ്തു

സുല്‍ത്താന്‍ ബത്തേരി നഗരസഭ 2017-18 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി സെന്റ് റോസല്ലോസ് സ്പെഷ്യല്‍ സ്‌കൂളിന് തയ്യല്‍ മെഷീനും പാചകപ്പുരയിലേക്കു പാത്രങ്ങളും വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ ടി.എല്‍ സാബു നിര്‍വ്വഹിച്ചു. സ്ഥിരം…
error: Content is protected !!