ദേശാഭിമാനി ഓഫീസിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമം; മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു
മാനന്തവാടിയിലെ ദേശാഭിമാനി ഓഫീസിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമം. ഇന്ന് രാവിലെ ഓഫീസ് തുറക്കാന്‍ ലേഖകന്‍ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. ഇതേ തുടര്‍ന്ന് മാനന്തവാടി പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. ഭാസ്‌ക്കരന്റെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ഒഫീസ് കുത്തി തുറക്കാനുള്ള ശ്രമത്തില്‍ മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രതിഷേധിച്ചു. പ്രസിഡണ്ട് സുരേഷ് തലപ്പുഴ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബിജു കിഴക്കേടത്ത്, വൈസ് പ്രസിഡണ്ട് കെ.എസ്. സജയന്‍, ജോയിന്റ് സെക്രട്ടറി റെനീഷ് ആര്യപ്പിള്ളി, ട്രഷറര്‍ അരുണ്‍ വിന്‍സെന്റ് തുടങ്ങിയവര്‍ സംസാരിച്ചു.