തെരുവ് നായ ശല്യം: ഇന്ന് ഉന്നതതല യോഗം

0

സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ന് ഉന്നതതല യോഗം ചേരും. പേവിഷ പ്രതിരോധ കര്‍മ്മപദ്ധതി വിശദമായി ചര്‍ച്ച ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ സംയുക്ത യോഗമാണ് ഇന്ന്. മൂന്ന് വകുപ്പുകളുടെയും മന്ത്രിമാര്‍ പങ്കെടുക്കും. തെരുവുനായ വന്ധ്യംകരണം, വാക്‌സിനേഷന്‍ എന്നിവയില്‍ പ്രഖ്യാപിച്ച കര്‍മ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും.

കേരളത്തില്‍ തെരുവ് നായ പ്രശ്‌നം ഗുരുതരമെന്ന് സുപ്രീംകോടതി

ഇടക്കാല ഉത്തരവ് സെപ്തംബര്‍ 28 – ന് തെരുവുനായ വിഷയം ഗൗരവത്തോടെ കാണുന്നെന്ന് സുപ്രീംകോടതി. തെരുവുനായ വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്‍പ്പടെ നല്‍കിയ ഹര്‍ജികളില്‍ ഈ മാസം 28 ന് കോടതി ഇടക്കാല ഉത്തരവ് ഇറക്കും. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. വിഷയം പഠിച്ച ജസ്റ്റിസ് സിരി ജഗന്‍ കമ്മീഷനില്‍ നിന്ന് റിപ്പോര്‍ട്ട് തേടാനും കോടതി തീരുമാനിച്ചു.പേവിഷബാധയ്ക്ക് എതിരായ വാക്‌സീന്‍ എടുത്ത ശേഷവും ആളുകള്‍ മരിക്കുന്ന സാഹചര്യം ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ അഡ്വ.വി കെ ബിജു കോടതിയെ അറിയിച്ചു. നായ്ക്കളെ കൊല്ലാനാകില്ലെന്ന നിയമം നടപ്പാക്കണമെന്ന് മൃഗസ്‌നേഹികള്‍ വാദിച്ചു. എന്നാല്‍ അപകടകാരികളായ നായ്ക്കളെ കൊല്ലുന്നതിന് തടസമില്ലെന്ന സുപ്രീംകോടതി ഉത്തരവ് നിലവിലുണ്ട് എന്ന് ഹര്‍ജിക്കാര്‍ തിരിച്ചടിച്ചു. താനും ഒരു നായസ്‌നേഹിയാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ഖന്ന അപകടകാരികളായ നായകളെയും, പേവിഷ ബാധിച്ച നായകളേയും പ്രത്യേക കേന്ദ്രങ്ങളിലാക്കിക്കൂടെ എന്ന് ചോദിച്ചു. തെരുവിലൂടെ നടക്കുന്നവരെ നായ ആക്രമിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് കോടതി വ്യക്തമാക്കി. നിയമവിരുദ്ധമായി നായ്കളെ തെരുവില്‍ കളയാന്‍ ആര്‍ക്കും അവകാശമില്ല. തെരുവുനായ ശല്ല്യം ഉണ്ടെന്ന കാര്യം അംഗീകരിച്ചേ മതിയാകു എന്നും കോടതി പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ശ്രമിക്കുമെന്ന് വ്യക്തമാക്കിയ കോടതി എല്ലാ കക്ഷികളോടും മൂന്ന് പേജില്‍ കൂടാത്ത നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. ഈ മാസം 28 ന് പ്രശ്‌നപരിഹാരത്തിനുള്ള ഇടക്കാല ഉത്തരവ് നല്‍കും. തെരുവു നായ ശല്ല്യത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് സിരി ജഗന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തേടണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി അംഗീകരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!