സി.പി.എം – കോണ്‍ഗ്രസ് സംഘര്‍ഷം പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു
തരിയോട് സി.പി.എം കോണ്‍ഗ്രസ് സംഘര്‍ഷം. സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് സഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് ഷിബുവിനെ കല്‍പ്പറ്റയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ രാത്രിയില്‍ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ചു.