മാനന്തവാടി എരുമത്തെരുവിലെ മത്സ്യ മാംസ മാര്‍ക്കറ്റ് അടച്ച് പൂട്ടി
മാനന്തവാടി എരുമത്തെരുവിലെ മത്സ്യ മാംസ മാര്‍ക്കറ്റ് സബ്ബ് കളക്ടര്‍ എന്‍.എസ്.കെ ഉമേഷിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ നഗരസഭ അധികൃതരെത്തി പൂട്ടി സീല്‍ ചെയ്തു. മാര്‍ക്കറ്റ് പ്രവര്‍ത്തനം പൊതുജനാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ സാധ്യതയുണ്ടെന്നും പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുന്നതിന് കാരണമാകുമെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് മാര്‍ക്കറ്റ് അടച്ചുപൂട്ടി സീല്‍ ചെയ്യാന്‍ സബ്ബ് കളക്ടര്‍ ഉത്തരവിട്ടത്.