Sign in
Sign in
Recover your password.
A password will be e-mailed to you.
വീട്ടുമുറ്റത്ത് ഭീമന്‍ നക്ഷത്രമൊരുക്കി
പുല്‍പ്പള്ളി: ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി പുല്‍പ്പളളി സുരഭിക്കവല പാലറയ്ക്കല്‍ മാത്യുവിന്റെ വീട്ടുമുറ്റത്ത് ഒരുക്കിയ ഭീമന്‍ നക്ഷത്രം കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്. ഇരുനില വീടിന്റെ ഉയരത്തിലാണ് നക്ഷത്രമൊരുക്കിയിരിക്കുന്നത്. മൂന്ന്…
എം-പാനല്‍ കണ്ടക്ടര്‍മാര്‍ പ്രതിസന്ധിയില്‍
മാനന്തവാടി: ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ 222 എം പാനല്‍ കണ്ടക്ടര്‍മാരാണ് ഹൈക്കോടതിയുടെ പിരിച്ചുവിടല്‍ ഉത്തരവില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കല്‍പ്പറ്റ ഡിപ്പോയില്‍ 55ഉം മാനന്തവാടി ഡിപ്പോയില്‍ 72 ഉം ബത്തേരി ഡിപ്പോയില്‍ 75 ഉം എം…
മുഴുവന്‍ സീറ്റും എല്‍ഡിഎഫിന്
വൈത്തിരി സര്‍വീസ് സഹകരണ ബാങ്ക് ഭരണം എല്‍ഡിഎഫിന്.മത്സരിച്ച മുഴുവന്‍ സീറ്റുകളിലും എല്‍ഡിഎഫ് വിജയിച്ചു.1928ല്‍ ആരംഭിച്ച ബാങ്ക് 1975 മുതല്‍ ഇടത് മുന്നണിയാണ് ഭരിക്കുന്നത്.
പോസ്റ്ററുകള്‍ പതിച്ചത് ഫ്രണ്ട് ഓര്‍ഗനൈസേഷനില്‍പ്പെട്ട അംഗങ്ങളെന്ന് നിഗമനം
അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം. മാവോയിസ്റ്റ് അനുഭാവ ഗ്രൂപ്പായ ഫ്രണ്ട് ഓര്‍ഗനൈസേഷനില്‍പ്പെട്ട അംഗങ്ങളെന്ന് പ്രാഥമിക നിഗമനം. ദൃക്‌സാക്ഷിയില്‍ നിന്നും ലഭിച്ച ഫോട്ടോ പോലീസ്…
ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു
തലപ്പുഴ വെണ്‍മണി വളവിലാണ് ഇന്ന് രാവിലെ 6.30 തോടെ നിര്‍മ്മാണത്തിലിരുന്ന മൈയിലന്‍വേലി ബാബുവിന്റെ വീടിന് മുകളിലേക്ക് ഗുഡ്സ് ഓട്ടോ മറിഞ്ഞത്. ഓട്ടോയില്‍ ഉണ്ടായിരുന്ന വാളാട് സ്വദേശികളായ കുറുക്കന്‍ പറമ്പില്‍ മോഹനന്‍, ചന്ദ്രന്‍ എന്നിവര്‍ക്ക്…
ഷോപ്പിങ് കോംപ്ലക്സ് – കം ബസ്റ്റാന്റ് ടെര്‍മിനല്‍ ഉദ്ഘാടനം നാളെ
പൂതാടി പഞ്ചായത്തിന്റെ രാജീവ്ഗാന്ധി ഷോപ്പിങ് കോംപ്ലക്സ് - കം ബസ്റ്റാന്റ് ടെര്‍മിനല്‍ നാളെ മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് രുഗ്മിണി സുബ്രഹ്മണ്യന്‍ കല്‍പ്പറ്റയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 3000…
ആടുകളെ പുലി കടിച്ചു കൊന്നു
മേപ്പാടി നെല്ലിമുണ്ട ഒന്നാംമൈല്‍ ഗ്രൗണ്ടിന് സമീപം ആടുകളെ പുലി കടിച്ചു കൊന്നു. ഒന്നാം മൈല്‍ തൊട്ടിയില്‍ ഷറഫുദ്ദീന്റെ രണ്ട് ആടുകളെയാണ് കഴിഞ്ഞ ദിവസം രാത്രി പുലി ആക്രമിച്ചത്. കൂട്ടില്‍ 7 ആടുകള്‍ ഉണ്ടായിരുന്നതില്‍ 2 എണ്ണത്തിനെയാണ് പുലി കൊന്നത്.…
ജമാഅത്തെ ഇസ്ലാമി വനിത ഏരിയ സമ്മേളനം
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മാനന്തവാടി ഏരിയ സമ്മേളനം നടത്തി. താഴയങ്ങാടി ന്യൂമാന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സമിതി അംഗം ഖദീജ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സദാചാരം സ്വാതന്ത്രമാണ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സമ്മേളനം…
അന്തര്‍ദേശീയ സെമിനാര്‍ സമാപിച്ചു
സുല്‍ത്താന്‍ ബത്തേരി ഡോണ്‍ ബോസ്‌കോ കോളേജില്‍ നടന്ന അന്തര്‍ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ദുരന്ത നിവാരണം എന്ന വിഷയവുമായി ബന്ധപ്പെട്ടായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചത്. സെമിനാറില്‍ വിവിധ…
അനില്‍കുമാറിന്റെ ആത്മഹത്യ; കുറ്റം ചെയ്തവരെ പാര്‍ട്ടി സംരക്ഷിക്കില്ല: പി. ഗഗാറിന്‍
കുറ്റം ചെയ്തവര്‍ ആരായാലും അവരെ പാര്‍ട്ടി സംരക്ഷിക്കില്ലെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി പി. ഗഗാറിന്‍. സഹകരണ ബാങ്ക് ജീവനക്കാരന്‍ അനില്‍കുമാറിന്റെ മരണത്തിന്റെ പശ്ചാതലത്തില്‍ തലപ്പുഴയില്‍ സി.പി.എം. നടത്തിയ രാഷ്ട്രീയ പൊതുയോഗം ഉദ്ഘാടനം ചെയ്ത്…