ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

0

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കൃഷി വകുപ്പില്‍ ഇന്റേണ്‍ഷിപ്പിന് ഓണ്‍ ലൈനായി അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച്ച ആഗസ്റ്റ് 31, സെപ്റ്റംബര്‍ 1 തീയതികളിലായി നടക്കും. മുട്ടില്‍ ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം ഹാജരാകണം.

ജൈവമാലിന്യം വളം യൂണിറ്റ് ; അപേക്ഷ ക്ഷണിച്ചു
മൃഗസംരക്ഷണ വകുപ്പ് പള്ളിക്കുന്ന് മൃഗാശുപത്രി മുഖേന കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് നിവാസികള്‍ക്കായി നടപ്പിലാക്കുന്ന ജൈവമാലിന്യം വളമാക്കുന്ന പദ്ധതിയില്‍ യൂണിറ്റിനായി അപേക്ഷ ക്ഷണിച്ചു. ചുരുങ്ങിയത് പത്ത് ക്യൂബിക് മീറ്റര്‍ വ്യാപ്തിയില്‍ മേല്‍ക്കൂരയോട് കൂടിയ ചാണക ശേഖരണ സംവിധാനമാണ് ഒരുക്കേണ്ടത്. ഇരുപത്തി അയ്യായിരം രൂപ നിര്‍മ്മാണച്ചിലവ് പ്രതീക്ഷിക്കുന്ന യൂണിറ്റിന് പന്ത്രണ്ടായിരത്തി അഞ്ഞൂറ് രൂപ ധനസഹായം ലഭിക്കും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 13. അപേക്ഷയുടെ മാതൃകയും കൂടുതല്‍ വിവരങ്ങളും പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ നിന്നും ലഭിക്കും. ഫോണ്‍ 04936 284309

അസിസ്റ്റന്റ് ഫോട്ടോഗ്രാഫര്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് ഫോട്ടോഗ്രാഫറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ്ടു പാസായ ശേഷം ലഭിച്ച ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍ എന്‍.സി.വി.ടി/എസ്.സി.വി.ടി. സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ഫോട്ടോ ജേണലിസത്തില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ്. പ്രായം 20 നും 30 നുമിടയില്‍. അപേക്ഷകര്‍ക്ക് സ്വന്തമായി ഡിജിറ്റല്‍ ക്യാമറയും ഫോട്ടോ എഡിറ്റ് ചെയ്യുന്നതിനുള്ള സാങ്കേതിക അറിവും ഉണ്ടായിരിക്കണം. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായിരിക്കണം. ക്രിമിനല്‍ കേസുകളില്‍ പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടുള്ളവര്‍ ആകരുത്. കാലാവധി കരാര്‍ തീയതി മുതല്‍ 2022 മാര്‍ച്ച് 31 വരെ. പ്രതിമാസ വേതനം 15000 രൂപ. താല്‍പര്യമുള്ളവര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സെപ്റ്റംബര്‍ 6 നകം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ ഇ-മെയില്‍ വഴിയോ സമര്‍പ്പിക്കണം.
diowayanad@gmail.com

Leave A Reply

Your email address will not be published.

error: Content is protected !!