പോസ്റ്ററുകള്‍ പതിച്ചത് ഫ്രണ്ട് ഓര്‍ഗനൈസേഷനില്‍പ്പെട്ട അംഗങ്ങളെന്ന് നിഗമനം
അനില്‍കുമാറിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാവോയിസ്റ്റ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സംഭവം. മാവോയിസ്റ്റ് അനുഭാവ ഗ്രൂപ്പായ ഫ്രണ്ട് ഓര്‍ഗനൈസേഷനില്‍പ്പെട്ട അംഗങ്ങളെന്ന് പ്രാഥമിക നിഗമനം. ദൃക്‌സാക്ഷിയില്‍ നിന്നും ലഭിച്ച ഫോട്ടോ പോലീസ് വിശദമായി പരിശോധന നടത്തിയെങ്കിലും മാവോയിസ്റ്റ് ലുക്ക് ഔട്ട് നോട്ടീസില്‍പ്പെട്ട ആളല്ല എന്ന് തിരിച്ചറിഞ്ഞു. ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ഉമ്മന്‍ ചാണ്ടി അനൂട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷവും, ഇതേ വിഷയത്തില്‍ സി.പി.എം രാഷ്ട്രീയ വിശദീകരണ യോഗം നടക്കുന്ന സമയത്തുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത് എന്നത് പോലീസ് ഗൗരവമായി കാണുന്നുണ്ട്. സംഭവത്തില്‍ യു.എ.പി.എ പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.