എം-പാനല്‍ കണ്ടക്ടര്‍മാര്‍ പ്രതിസന്ധിയില്‍
മാനന്തവാടി: ജില്ലയിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ 222 എം പാനല്‍ കണ്ടക്ടര്‍മാരാണ് ഹൈക്കോടതിയുടെ പിരിച്ചുവിടല്‍ ഉത്തരവില്‍ പ്രതിസന്ധിയിലായിരിക്കുന്നത്. കല്‍പ്പറ്റ ഡിപ്പോയില്‍ 55ഉം മാനന്തവാടി ഡിപ്പോയില്‍ 72 ഉം ബത്തേരി ഡിപ്പോയില്‍ 75 ഉം എം പാനല്‍ കണ്ടക്ടര്‍മാരാണുള്ളത്. 2013ലെ പി.എസ്.ഇ ലിസ്റ്റില്‍ 2016ല്‍ അഡൈ്വസ് മെമ്മോ നല്‍കിയ 4051 പേര്‍ക്ക് അടുത്ത ദിവസങ്ങളില്‍ തന്നെ നിയമനോത്തരവ് നല്‍കാന്‍ സാധ്യതയുണ്ട്.