ജമാഅത്തെ ഇസ്ലാമി വനിത ഏരിയ സമ്മേളനം
ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം മാനന്തവാടി ഏരിയ സമ്മേളനം നടത്തി. താഴയങ്ങാടി ന്യൂമാന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സമിതി അംഗം ഖദീജ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സദാചാരം സ്വാതന്ത്രമാണ് എന്ന ക്യാമ്പയിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിച്ചത്. ജമാഅത്തെ ഇസ്ലാമി മാനന്തവാടി ഏരിയാ പ്രസിഡണ്ട് സുമയ്യ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭരാജന്‍, ഖൈറുനസ ടീച്ചര്‍, ശഫീന ഉബൈദ്, വി. ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും സമ്മാനവിതരണവും നടന്നു.