ഗുഡ്സ് ഓട്ടോ നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞു
തലപ്പുഴ വെണ്‍മണി വളവിലാണ് ഇന്ന് രാവിലെ 6.30 തോടെ നിര്‍മ്മാണത്തിലിരുന്ന മൈയിലന്‍വേലി ബാബുവിന്റെ വീടിന് മുകളിലേക്ക് ഗുഡ്സ് ഓട്ടോ മറിഞ്ഞത്. ഓട്ടോയില്‍ ഉണ്ടായിരുന്ന വാളാട് സ്വദേശികളായ കുറുക്കന്‍ പറമ്പില്‍ മോഹനന്‍, ചന്ദ്രന്‍ എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.