ആടുകളെ പുലി കടിച്ചു കൊന്നു

0

മേപ്പാടി നെല്ലിമുണ്ട ഒന്നാംമൈല്‍ ഗ്രൗണ്ടിന് സമീപം ആടുകളെ പുലി കടിച്ചു കൊന്നു. ഒന്നാം മൈല്‍ തൊട്ടിയില്‍ ഷറഫുദ്ദീന്റെ രണ്ട് ആടുകളെയാണ് കഴിഞ്ഞ ദിവസം രാത്രി പുലി ആക്രമിച്ചത്. കൂട്ടില്‍ 7 ആടുകള്‍ ഉണ്ടായിരുന്നതില്‍ 2 എണ്ണത്തിനെയാണ് പുലി കൊന്നത്. കടൂര്‍ വനമേഖലയില്‍ നിന്നാണ് പുലി ജനവാസകേന്ദ്രങ്ങളില്‍ എത്തിയതെന്നാണ് സൂചന. വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനപാലകര്‍ സ്ഥലത്തെത്തി. അര്‍ഹമായ നഷ്ടപരിഹാര തുക ലഭിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Leave A Reply

Your email address will not be published.

error: Content is protected !!