Sign in
Sign in
Recover your password.
A password will be e-mailed to you.
ബയോ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആരംഭിച്ച ബയോ പാര്‍ക്ക് വാര്‍ഡ് അംഗം വി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നൗഷാദ് കോയ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍, മണികണ്ഠന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.…
ബാലന്‍ പുത്തൂര്‍ ദേശീയ മീറ്റിലേക്ക്
വെള്ളമുണ്ട: സംസ്ഥാനതല മാസ്റ്റേഴ്‌സ് മീറ്റില്‍ 1500 മീറ്ററില്‍ രണ്ടാം സ്ഥാനവും 5000 മീറ്ററില്‍ മൂന്നാം സ്ഥാനവും നേടി ജയ്പൂരില്‍ വെച്ച് നടക്കുന്ന ദേശീയ മീറ്റിലേക്ക് യോഗ്യത നേടി ബാലന്‍ പുത്തൂര്‍. കരിങ്ങാരി ഗവ:യു.പി സ്‌കൂള്‍ അധ്യാപകനാണ്.
സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ നാലാം ഘട്ടത്തിന് തുടക്കം
കുടുംബശ്രീ വയനാട് ജില്ല മിഷന് കീഴില്‍ ജില്ലയിലെ 9584 അയല്‍ക്കൂട്ടങ്ങളിലായി സ്ത്രീപദവി സ്വയംപഠന പ്രക്രിയയുടെ നാലാം ഘട്ടം ആരംഭിക്കുമെന്ന് ഭാരവാഹികള്‍ കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ലിംഗപദവി സമത്വവും നീതിയും എന്ന വിഷയമാണ്…
പഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിച്ചു
മാനന്തവാടി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ ഹിന്ദിഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനുള്ള സുരീലി ഹിന്ദി പഠനോപകരണനിര്‍മ്മാണ ശില്‍പ്പശാല മാനന്തവാടി ബി.ആര്‍.സിയില്‍ സംഘടിപ്പിച്ചു. ശില്‍പ്പശാല സമഗ്രശിക്ഷ ജില്ലാ…
ഫെയര്‍ മീറ്ററുകള്‍ സ്ഥാപിക്കണം
ഓട്ടോറിക്ഷകളില്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫെയര്‍ മീറ്ററുകള്‍…
വിത്തുത്സവം ജനുവരി 24 മുതല്‍
കാര്‍ഷികമേഖലയുടെ ഉണര്‍വിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്നും വിത്തിന്‍മേലുള്ള അവകാശം കര്‍ഷകര്‍ക്കെന്ന് പ്രഖ്യാപിക്കുന്നതിനുമുള്ള ദേശീയ വിത്തുത്സവത്തിന്റെ ഒരുക്കങ്ങള്‍ പുരോമിക്കുന്നതായി സംഘാടകര്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍…
സേവനങ്ങള്‍ വിരല്‍തുമ്പില്‍; ഡിജിറ്റലായി മാനന്തവാടി മുന്‍സിപ്പാലിറ്റി
മാനന്തവാടി: പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ തുമ്പിലൊരുക്കി മാനന്തവാടി മുന്‍സിപ്പാലിറ്റി. ഇതോടെ മാനന്തവാടി മുന്‍സിപ്പാലിറ്റി ഡിജിറ്റല്‍ മുന്‍സിപ്പാലിറ്റിയായി മാറി. പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ കഴിഞ്ഞ ദിവസം…
യു.ഡി.എഫ് പ്രക്ഷോഭ യാത്രക്ക് തുടക്കം
മാനന്തവാടി യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ ഇടത് ദുര്‍ഭരണത്തിനെതിരെ പ്രക്ഷോഭയാത്ര ആരംഭിച്ചു. കെ.പി.സി.സി മെമ്പര്‍ കെ.എല്‍ പൗലോസ് പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി മെമ്പര്‍ പി.കെ ജയലക്ഷ്മി പതാക ജാഥ…
ശബരിമല സ്ത്രീ പ്രവേശനത്തെ പിന്തുണച്ച് മാവോയിസ്റ്റുകളുടെ നോട്ടീസ് പ്രചരണം
കല്‍പ്പറ്റ: ഫാസിസ്റ്റ് വിരുദ്ധ ക്യാമ്പയിന്‍ എന്ന പേരില്‍ സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക സോണ്‍ കമ്മിറ്റി ഇറക്കിയ നോട്ടീസിലാണ് ഇത്തരത്തില്‍ പ്രചരണം ഉള്ളത്. കല്‍പ്പറ്റ പ്രസ്സ് ക്ലബിലാണ് മാവോയിസ്റ്റുകളുടെ നോട്ടീസ് ലഭിച്ചത്.…
എഫ്-സോണ്‍ കലോത്സവം സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിച്ചു
പുല്‍പ്പള്ളി: കാലിക്കറ്റ് സര്‍വ്വകലാശാല എഫ്-സോണ്‍ കലോത്സവം സ്റ്റേജിതര മത്സരങ്ങള്‍ ആരംഭിച്ചു. ജനുവരി 18 മുതല്‍ 21 വരെയുള്ള തീയ്യതികളിലായി പുല്‍പ്പള്ളി എസ്.എന്‍.ഡി.പി യോഗം ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലാണ് കലോത്സവം നടക്കുന്നത്. സ്റ്റേജിതര…