ബയോ പാര്‍ക്ക് ഉദ്ഘാടനം ചെയ്തു
വെള്ളമുണ്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ആരംഭിച്ച ബയോ പാര്‍ക്ക് വാര്‍ഡ് അംഗം വി.എസ്.കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് നൗഷാദ് കോയ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ സുരേഷ് കുമാര്‍, മണികണ്ഠന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളെ ജൈവവൈവിദ്യം പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ വിദ്യാഭ്യാസ വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെയാണ് സ്‌കൂളില്‍ ബയോ പാര്‍ക്ക് നിര്‍മ്മിച്ചത്.