കാര്‍ഷികമേഖലയുടെ ഉണര്‍വിനും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്നും വിത്തിന്‍മേലുള്ള അവകാശം കര്‍ഷകര്‍ക്കെന്ന് പ്രഖ്യാപിക്കുന്നതിനുമുള്ള ദേശീയ വിത്തുത്സവത്തിന്റെ ഒരുക്കങ്ങള്‍ പുരോമിക്കുന്നതായി സംഘാടകര്‍ ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഫെയര്‍ട്രേഡ് അലയന്‍സ് കേരളയുടെ നേതൃത്വത്തില്‍ ഈ മാസം 24 മുതല്‍ 28 വരെയാണ് ബത്തേരിയില്‍ വിത്തുത്സവം നടത്തുന്നതെന്നും അതിന്റെ മുന്നോടിയായി നാളെ രാവിലെ 11 മണിക്ക് വിത്തുത്സവനഗരയില്‍ കാല്‍നാട്ട് കര്‍മ്മം ബത്തേരി നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.കെ.സഹദേവന്‍ നിര്‍വ്വഹിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.