പഠനോപകരണ നിര്‍മ്മാണ ശില്‍പ്പശാല സംഘടിപ്പിച്ചു

0

മാനന്തവാടി: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി പൊതുവിദ്യാലയങ്ങളിലെ ഹിന്ദിഭാഷാപഠനം മെച്ചപ്പെടുത്തുന്നതിനുള്ള സുരീലി ഹിന്ദി പഠനോപകരണനിര്‍മ്മാണ ശില്‍പ്പശാല മാനന്തവാടി ബി.ആര്‍.സിയില്‍ സംഘടിപ്പിച്ചു. ശില്‍പ്പശാല സമഗ്രശിക്ഷ ജില്ലാ പ്രൊജക്ട് ഓഫീസര്‍. ജി.എന്‍ ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അനിതാഭായി പി.എന്‍ ജില്ലാ പ്രോഗാം ഓഫീസര്‍ സജി എം.ഒ എന്നിവര്‍ സംസാരിച്ചു. ഉപജില്ലയില്‍ 41 വിദ്യാലയങ്ങള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ തയ്യാറാക്കി അവ ഒരു കിറ്റാക്കി ഓരോ വിദ്യാലയത്തിനും ലഭ്യമാക്കും. അതിനോടനുബന്ധിച്ച് മാനന്തവാടി എല്‍.എഫ് യു.പി സ്‌കൂളില്‍ വെച്ച് പഠനോപകരണത്തിന്റെ ക്ലാസ്റൂം ഉപയോഗം അധ്യാപകര്‍ക്ക് പരിചയപ്പെടുത്തുന്ന ട്രൈഔട്ട് പരിശീലനവും നടത്തും. മാനന്തവാടി ബി.ആര്‍.സിയില്‍ നടക്കുന്ന ശില്‍പ്പശാലക്ക് ബി.പി.ഒ.കെ. സത്യന്‍, ട്രെയിനര്‍ പ്രദീപന്‍ എം, സി.ആര്‍.സി കോഡിനേറ്റര്‍ സ്വപ്ന പി.എന്‍, സ്പെഷ്യലിസ്റ്റ് അധ്യാപകരായ ദീപുകുമാര്‍, ഗിരീഷ് പെരുവക, ബിജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!