യു.ഡി.എഫ് പ്രക്ഷോഭ യാത്രക്ക് തുടക്കം
മാനന്തവാടി യു.ഡി.എഫ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭയുടെ ഇടത് ദുര്‍ഭരണത്തിനെതിരെ പ്രക്ഷോഭയാത്ര ആരംഭിച്ചു. കെ.പി.സി.സി മെമ്പര്‍ കെ.എല്‍ പൗലോസ് പ്രക്ഷോഭ യാത്ര ഉദ്ഘാടനം ചെയ്തു. എ.ഐ.സി.സി മെമ്പര്‍ പി.കെ ജയലക്ഷ്മി പതാക ജാഥ ക്യപ്റ്റന്‍ ജേക്കബ് സെബാസ്റ്റ്യന് കൈമാറി. കെ.പി.സി.സി മെമ്പര്‍ എന്‍.ഡി അപ്പച്ചന്‍ മുഖ്യപ്രഭാഷണം നടത്തി. സണ്ണി ചാലില്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ പി.വി.എസ് മൂസ്സ, ജന: കണ്‍വീനര്‍ ഡെന്നിസണ്‍ കണിയാരം, എന്‍ കെ വര്‍ഗ്ഗീസ്, പി.വി ജോര്‍ജ്, സി കുഞ്ഞബ്ദുള്ള, എക്കണ്ടി മൊയ്തൂട്ടി, റ്റി എ റെജി, പി.എം ബെന്നി, വി.ഹുസൈന്‍, മുജീബ് കോടിയോടന്‍, റഷീദ്പടയന്‍, സ്റ്റെര്‍വിന്‍ സ്റ്റാനി, എം.പി ശശികുമാര്‍, ശ്രീലത കേശവന്‍, ഷീജ ഫ്രാന്‍സീസ്, അരുണ്‍കുമാര്‍ ബി.ഡി, അസീസ് വാളാട്, ബേബി ഇളയിടം, ഗിരീഷ് എന്നിവര്‍ സംസാരിച്ചു. പ്രക്ഷോ ഭയാത്ര നാളെ മാനന്തവാടിയില്‍ സമാപിക്കും.