സേവനങ്ങള്‍ വിരല്‍തുമ്പില്‍; ഡിജിറ്റലായി മാനന്തവാടി മുന്‍സിപ്പാലിറ്റി
മാനന്തവാടി: പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ വിരല്‍ തുമ്പിലൊരുക്കി മാനന്തവാടി മുന്‍സിപ്പാലിറ്റി. ഇതോടെ മാനന്തവാടി മുന്‍സിപ്പാലിറ്റി ഡിജിറ്റല്‍ മുന്‍സിപ്പാലിറ്റിയായി മാറി. പുതിയതായി രൂപീകൃതമായ 28 മുനിസിപ്പാലിറ്റികളുടെ വെബ്സൈറ്റുകള്‍ കഴിഞ്ഞ ദിവസം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം ചെയ്തിരുന്നു. സിവില്‍ രജിസ്ട്രേഷന്‍ വിവരങ്ങള്‍, വിവിധ അപേക്ഷ ഫോറങ്ങള്‍, സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ വിവരങ്ങള്‍, വിവിധ ലൈസന്‍സിനുള്ള അപേക്ഷകള്‍ നല്‍കല്‍, കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍, സര്‍ക്കാര്‍ ഉത്തരവുകള്‍, ടെണ്ടറുകള്‍ എന്നിവയുടെ സേവനം പൊതുജനങ്ങള്‍ക്ക് ലഭിക്കും. കൂടാതെ മുന്‍സിപ്പാലിറ്റിയിലെ ജനസംഖ്യ, തിരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരുടെ വിവരങ്ങള്‍ എന്നിവയും ലഭിക്കും. വിവിധ സര്‍ക്കാര്‍ സേവനങ്ങളിലേക്കുള്ള ലിങ്കുകളും ഈ വെബ്സെറ്റില്‍ ലഭ്യമാണ്. വെബ്സൈറ്റ് വിലാസം. https://mananthavadymunicipality.lsgkerala.gov.in പദ്ധതി പൊതു ജനത്തിന് ഏറെ ഗുണകരമായി മാറുമെന്നും നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന് കഴിയുമെന്നും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ടി ബിജു പറഞ്ഞു.