കല്‍പ്പറ്റ: ഫാസിസ്റ്റ് വിരുദ്ധ ക്യാമ്പയിന്‍ എന്ന പേരില്‍ സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക സോണ്‍ കമ്മിറ്റി ഇറക്കിയ നോട്ടീസിലാണ് ഇത്തരത്തില്‍ പ്രചരണം ഉള്ളത്. കല്‍പ്പറ്റ പ്രസ്സ് ക്ലബിലാണ് മാവോയിസ്റ്റുകളുടെ നോട്ടീസ് ലഭിച്ചത്. മാവോയിസ്റ്റ് പ്രവര്‍ത്തകരെ സഹായിക്കുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ടവരുടെ പേരില്‍ കള്ളക്കേസ് എടുക്കുകയും ഭീഷണിപ്പെടുത്തുകയും മാവോയിസ്റ്റുകളെപ്പറ്റി വിവരം നല്‍കാത്തവരുടെ വീടുകള്‍ റെയ്ഡ് നടത്തുകയും ചെയ്യുകയാണ്. മേപ്പാടി കള്ളാടിയിലെ എമറോള്‍ഡ് റിസോര്‍ട്ടിലെ ഇടപ്പെടലില്‍ പോരായ്മ പറ്റിയ പ്രവര്‍ത്തകര്‍ക്കെതിരെ പശ്ചിമഘട്ട പ്രത്യേക സോണ്‍ കമ്മിറ്റി അന്വേഷിച്ച് നടപടി എടുത്തിട്ടുണ്ട്. സര്‍ക്കാറിന്റെയും പോലീസിന്റെയും സഹായം ഇല്ലാത്തെ ശബരിമലയില്‍ ദര്‍ശനം നടത്തിയ ദളിത് വനിതാആത്മാഭിമാനം ഉയര്‍ത്തിപിടിച്ച കെ.ഡി മഞ്ജുവിന് വിപ്ലവാഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു കൊണ്ടാണ് സി.പി.ഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക സോണ്‍ കമ്മിറ്റിക്കു വേണ്ടി ജ്യോഗി തയ്യാറാക്കിയ നോട്ടീസ് അവസാനിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.