ഫെയര്‍ മീറ്ററുകള്‍ സ്ഥാപിക്കണം
ഓട്ടോറിക്ഷകളില്‍ അമിത ചാര്‍ജ്ജ് ഈടാക്കുന്നതായി നിരവധി പരാതികള്‍ ലഭിക്കുന്നതിനാല്‍ മാനന്തവാടി സബ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിന്റെ പരിധിയില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ഓട്ടോറിക്ഷകളും പ്രവര്‍ത്തനക്ഷമമല്ലാത്ത ഫെയര്‍ മീറ്ററുകള്‍ പ്രവര്‍ത്തനക്ഷമാക്കേണ്ടതാണ് കൂടാതെ വാടക നിരക്കുകള്‍ വാഹനത്തില്‍ പ്രദര്‍ശിപ്പിച്ച് സര്‍വ്വീസ് നടത്തേണ്ടതാണ്. അല്ലാത്ത പക്ഷം വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജോയിന്റ് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.