ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ട് തള്ളിക്കളയണം:കെ.കെ അബ്രഹാം

0

സംരക്ഷിത വനപ്രദേശങ്ങള്‍ക്ക് ചുറ്റും പരിസ്ഥിതിലോല മേഖലകള്‍ നിശ്ചയിക്കുന്നതിന് തയ്യാറാക്കിയ ഉപഗ്രഹ സര്‍വ്വെ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെ കെ അബ്രഹാം. ആയിരക്കണക്കിന് കുടുംബങ്ങളെ അതീവഗുരുതരമായ ബാധിക്കുന്ന പ്രശ്‌നത്തെ കേരള സര്‍ക്കാര്‍ ലാഘവ ുദ്ധിയോടെയാണ് സമീപിച്ചതെന്നും ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
വന്യ ജീവിസങ്കേതത്തില്‍ ഒന്നായ മംഗള വനത്തിന് ചുറ്റുമുള്ള ജനവാസ കേന്ദ്രങ്ങളെയും നിര്‍മ്മിതികളെയും കൃത്യമായും വ്യക്തമായും രേഖപ്പെടുത്തിയത് സംശയാസ്പദമാണ്.ഫീല്‍ഡ് സര്‍വ്വെ നടത്തി കൃത്യമായ വിവര ശേഖരണം നടത്തണമെന്നും, അല്ലാത്തപക്ഷം ശക്തമായ സമരപരിപാടികളുമായി കോണ്‍ഗ്രസ് രംഗത്തുവരുമെന്നും അദ്ദേഹം ബത്തേരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!