ലോകകപ്പിലെമൂന്നാം സ്ഥാനക്കാര്‍ക്കായുള്ള ക്രൊയേഷ്യ- മൊറോക്കോ പോരാട്ടം നാളെ

0

ഖത്തര്‍ ലോകകപ്പിലെ മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടം നാളെ നടക്കും. ക്രൊയേഷ്യയും- മൊറോക്കോയും തമ്മിലാണ് മത്സരം. രാത്രി 8.30ന് ഖലിഫ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. അവസാന മത്സരത്തില്‍ ജയം മാത്രമാണ് ഇരു ടീമിന്റെയും ലക്ഷ്യം.മൊറോക്കോയും ക്രൊയേഷ്യയും തുല്യശക്തികളാണ്. ടൂര്‍ണമെന്റില്‍ ഒരു തോല്‍വി മാത്രം. ഇരുവരും ഗ്രൂപ്പ് സ്റ്റേജില്‍ ഏറ്റുമുട്ടിയപ്പോള്‍ സമനിലയായിരുന്നു ഫലം. രണ്ട് ടീമും കരുത്ത് തെളിയിച്ചവരാണ്. അവസാന മത്സരവും വിജയിച്ച് മടങ്ങുകയാകും രണ്ട് ടീമിന്റെയും ലക്ഷ്യം. മൂന്നാം സ്ഥാനത്തിനായി ഇറങ്ങുമ്പോഴും തീപാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കണം.ലോകകപ്പ് ഫൈനലിന് ഇനി രണ്ടുനാള്‍. ഞായറാഴ്ച ലുസെയ്ല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് അര്‍ജന്റീനയും ഫ്രാന്‍സും നേര്‍ക്കുനേരെത്തും.

Leave A Reply

Your email address will not be published.

error: Content is protected !!