ബഫര്‍സോണ്‍: ഭൂപടം പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനം

0

പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് സമര്‍പ്പിച്ചത് ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കിയുള്ള ഭൂപടം. പ്രതിപക്ഷമടക്കം തെറ്റിദ്ധാരണ പരത്തുന്ന സാഹചര്യത്തില്‍ ഈ ഭൂപടം പ്രസിദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം തീരുമാനിച്ചു. പരിസ്ഥിതി ലോലമേഖല സംബന്ധിച്ച് വനം, തദ്ദേശം, റവന്യൂ വകുപ്പുകള്‍ ചേര്‍ന്ന് സംയുക്ത സര്‍വേ നടത്താനും ധാരണയായി.ഈ ഭൂപടം സംബന്ധിച്ച് ഉള്‍പ്പെടുത്തേണ്ട അധികവിവരമോ, പരാതികളോ ഉണ്ടെങ്കില്‍ അവ സമര്‍പ്പിക്കാന്‍ അവസരമൊരുക്കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും വനംവകുപ്പിനും നേരിട്ടും വിവരം നല്‍കാം. വിവരം ലഭ്യമാക്കാനുള്ള സമയം ജനുവരി ഏഴുവരെ ദീര്‍ഘിപ്പിച്ചു. സുപ്രീം കോടതിയില്‍ വിവരം കൈമാറാനുള്ള തീയതി നീട്ടിക്കിട്ടാന്‍ അപേക്ഷ നല്‍കും. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി രണ്ടു മാസംകൂടി നീട്ടും.തദ്ദേശ, റവന്യു, വനം മന്ത്രിമാര്‍ പങ്കെടുത്ത് ബന്ധപ്പെട്ട 87 പഞ്ചായത്തിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍മാര്‍, തഹസില്‍ദാര്‍മാര്‍, വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഓണ്‍ലൈന്‍ യോഗം ബുധന്‍ രാവിലെ 10ന് ചേരും. ഫീല്‍ഡ് സര്‍വേ സംബന്ധിച്ച വിശദാംശങ്ങള്‍ ഈ യോഗത്തില്‍ തീരുമാനിക്കും.വിവരങ്ങള്‍ ഫീല്‍ഡ് തലത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പഞ്ചായത്തുതലത്തില്‍ റവന്യു, വനം, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ആളുകളും ചേരുന്ന സമിതിയുണ്ടാക്കി ജനങ്ങളില്‍നിന്ന് വിവരശേഖരണം നടത്തുന്നതും പരിഗണിക്കും.
വിവരങ്ങള്‍ ഫീല്‍ഡ് തലത്തില്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ പഞ്ചായത്തുതലത്തില്‍ റവന്യു, വനം, തദ്ദേശ വകുപ്പ് ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും അടങ്ങുന്ന സംഘത്തെ നിയോഗിക്കും. ജനപ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവിഭാഗം ആളുകളും ചേരുന്ന സമിതിയുണ്ടാക്കി ജനങ്ങളില്‍നിന്ന് വിവരശേഖരണം നടത്തുന്നതും പരിഗണിക്കും.

 

Leave A Reply

Your email address will not be published.

error: Content is protected !!