തോല്‍പ്പെട്ടിയില്‍ ഒന്നര കോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി
മാനന്തവാടി എക്സൈസ് റേയ്ഞ്ചിലെ സംഘവും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക്‌പോസ്റ്റ് ജീവനക്കാരും തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ സംയുക്തമായി നടത്തിയ വാഹന പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന് ഒന്നര കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ മൈസൂരില്‍ നിന്നും എറണാകുളത്തേക്ക് പോകുന്ന കര്‍ണാടക റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസില്‍ യാത്രചെയ്തിരുന്ന തൃശ്ശൂര്‍ ജില്ലയില്‍ താമസിക്കുന്ന നമ്പൂകുളം വീട്ടില്‍ സുനില്‍കുമാര്‍ മകന്‍ അനു ലാല്‍ (30) വയസ്സ് എന്നയാളില്‍ നിന്നും നിന്നും പിടികൂടി.
തുടര്‍ നടപടികള്‍ക്കായി പ്രതിയേയും തൊണ്ടിമുതലും ജി എസ് ടി വകുപ്പിന് കൈമാറി. പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍മാരായ കെ പി ലത്തീഫ്, സജീവന്‍ തരിപ്പ, സിഇഒ മാരായ വി രഘു, ശ്രീധരന്‍ കെ , വിജേഷ് കുമാര്‍ പി, ഹാഷിം, ദിനീഷ് എംഎസ് എന്നിവരും പങ്കെടുത്തു