വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറില്‍നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന നികുതി 23.95 രൂപ മാത്രമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. സിലിന്‍ഡര്‍ ഒന്നിന് സംസ്ഥാനത്തിന് 300 രൂപയിലധികം കിട്ടുമെന്ന് സാമൂഹി കമാധ്യമങ്ങളിലെ പ്രചാരണത്തിന് അടിസ്ഥാനമില്ല. വീട്ടാവ ശ്യത്തിനുള്ള പാചകവാതക സിലിന്‍ഡറിന് അഞ്ചുശതമാനമാണ് നികുതി. ഇതിന്റെ പകു തിയാണ് കേരളത്തിന് കിട്ടുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിന്‍ ഡറി ന്18 ശതമാനമാണ് നിരക്ക്. ഇതിന്റെ പകുതിയും കേരളത്തിന് കിട്ടും.വീട്ടാവ ശ്യ ത്തിനുള്ള സിലിന്‍ഡറിന്റെ ഉത്പാദനത്തിന് 600 രൂപമാത്രമാണ് ചെലവ്. ബാക്കി തുക തീരുമാനിക്കുന്നത് കേന്ദ്രവും കമ്പനികളുമാണ്. 50 കോടി കണക്ഷ നുണ്ടെന്ന് കണക്കാക്കിയാല്‍ രണ്ടുലക്ഷം കോടിയെങ്കിലും പാചകവാതകത്തി ന്റെ അധികവിലയില്‍നിന്ന് കേന്ദ്രത്തിന് കിട്ടുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.