ഡി.വൈ.എഫ്.ഐ പ്രതിഷേധത്തില്‍ എംപിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് നശിപ്പിച്ചതായി ആരോപണം
ഡി.വൈ.എഫ്.ഐ പ്രതിഷേധത്തിനിടെ രാഹുല്‍ ഗാന്ധിയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കീറി നശിപ്പിച്ചതായി പരാതി.എകെജി സെന്റര്‍ ആക്രമണത്തിനെതിരെ പനമരത്ത് പ്രകടനം നടത്തിയ ഡിവൈ.എഫ്.ഐ പ്രവര്‍ത്തകരാണ് ഉച്ചയ്ക്ക് 12 മണിയോടെയാണ് രാഹുല്‍ ഗാന്ധിയുടെ ബത്തേരിയിലെ ബഹുജന റാലിയുടെ പരസ്യബോര്‍ഡുകള്‍ നശിപ്പിച്ചത്.5000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പനമരം പൊലീസില്‍ പരാതി നല്‍കി.