സന്മനസ്സുള്ള സമൂഹത്തെ സൃഷ്ടിക്കാന്‍ മുന്നിട്ടിറങ്ങണം:ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്

0

സന്മനസ്സുള്ള സമൂഹത്തെ സൃഷ്ടിക്കണമെന്നാണ് ക്രിസ്തുമസ് നല്‍കുന്ന സന്ദേശമെന്നും അതിനായി എല്ലാവരും മുന്നിട്ടിറങ്ങണമെന്നും സുല്‍ത്താന്‍ ബത്തേരി മലങ്കര കത്തോലിക്കാ രൂപത ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് പറഞ്ഞു. മാനന്തവാടി എക്യുമെനിക്കല്‍ ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോറം പെരുവക വയോജനസദനത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാവരും സന്തോഷിക്കുന്ന ലോകമാണ് ദൈവത്തിന്റെ ആഗ്രഹം. ക്രിസ്തുദേവന്‍ പകര്‍ന്ന എളിമയുടെ സന്ദേശം ഓരോരുത്തരും ജീവിതത്തില്‍ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഫാ. റോയി വലിയപറമ്പില്‍ അധ്യക്ഷനായിരുന്നു.സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് എസ്.പി. പ്രിന്‍സ് അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. സാമൂഹ്യപ്രവര്‍ത്തകനും സി.പി.ഐ ജില്ലാ സെക്രട്ടറിയുമായ ഇ.ജെ. ബാബുവിനെ ബിഷപ്പ് പൊന്നാടയണിച്ചു. മാനന്തവാടി നഗരസഭാ വൈസ് ചെയര്‍മാന്‍ ജേക്കബ് സെബാസ്റ്റ്യന്‍, നഗരസഭാ സ്ഥിരംസമിതിയധ്യക്ഷരായ പി.വി.എസ്. മൂസ, ലേഖാ രാജീവന്‍, അഡ്വ. സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ പി.എം. ബെന്നി എന്നിവര്‍ മുഥ്യാതിഥികളായി.മാനന്തവാടി പ്രസ്‌ക്ലബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍, ക്രിസ്ത്യന്‍ ലീഡേഴ്‌സ് ഫോറം പ്രസിഡന്റ് ജസ്റ്റിന്‍ ചെഞ്ചട്ടയില്‍, വൈസ് പ്രസിഡന്റ് ഷൈനി മൈക്കിള്‍, സെക്രട്ടറി ഷീജ ഫ്രാന്‍സിസ്, അരുണ്‍ വിന്‍സെന്റ്, ഷാജന്‍ ജോസ്, കെ.എം. വര്‍ക്കി, അഡ്വ. ഗ്ലാഡിസ് ചെറിയാന്‍, സിസ്റ്റര്‍ ഷൈനി ആന്‍സ്ഭവന്‍, നൈജു ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!