സംഘഗാനം വിധി നിർണ്ണയത്തിൽ പരാതിയുമായി വിദ്യാർത്ഥികൾ
സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചതോടെ പരാതികളും തുടങ്ങി.വിധി നിർണ്ണയത്തിലെ അപാകതകളെ കുറിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്.ഹയർ സെക്കണ്ടറി വിഭാഗം സംഘഗാനം മലയാളത്തിൽ രണ്ടാം സ്ഥാനം ലഭിച്ച പിണങ്ങോട് ഡബ്ല്യൂഒഎച്എസ്എസിലെ വിദ്യാർത്ഥികളാണ് വിധി നിർണ്ണയത്തിനെതിരെ അപ്പീൽ നൽകിയിരിക്കുന്നത്. വിധി നിർണ്ണയത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി തരാൻ പോലും വിധികർത്താക്കൾ തയ്യാറായില്ലെന്നും ഇവർ ആരോപിച്ചു.