സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് 24 പേര്‍ക്ക് പരിക്ക്

0

സ്വകാര്യ ബസ്സുകള്‍ കൂട്ടിയിടിച്ച് യാത്രക്കാരായ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റു. കല്ലു മൊട്ടന്‍കുന്ന് കല്ലോ കുടി കവിത (39) കോട്ടക്കുന്ന് വാഴ കുഴിയില്‍ ശരണ്യ (27) കരിമാനി പാറക്കല്‍ ശ്രീജി (30) മേപ്പാടി പോളിടെക്‌നിക് വിദ്യാര്‍ത്ഥികളായ നിജാസ് (17) സംജത്ത് (17) വയനാട് മെഡിക്കല്‍ കോളേജ് ലാബ് അസി. കേണിച്ചിറ അഞ്ചയില്‍ ആര്യ(25) കണിയാരം നിത(32) കാട്ടിക്കുളം അനില (29) ചെറ്റപ്പാലം ഷീബ (52) എന്നിവരടക്കം 24 പേര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല. നിസ്സാര പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെ കൊയിലേരി താന്നിക്കലിലാണ് അപകടം: കല്‍പ്പറ്റയില്‍ നിന്ന് മാനന്തവാടിയിലേക്ക് വന്ന സ്വകാര്യ ബസ്സും എതിരെ വന്ന സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു

 

Leave A Reply

Your email address will not be published.

error: Content is protected !!