കലോത്സവത്തില്‍ വ്യത്യസ്ഥ റെക്കോര്‍ഡുമായി ആലീസ് ടീച്ചര്‍
താന്‍ എഴുതിയ കഥയില്‍ തന്റെ പേരിലുള്ള വേദിയില്‍ ആദ്യ ഇനത്തില്‍ തന്നെ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് യവനാര്‍കുളം കീഴേക്കേടത്ത് ആലീസ് ടീച്ചര്‍.ആലീസ് ടീച്ചറുടെ ‘പിതാക്കന്മാരുടെ പുസ്തകം’ കഥയുടെ പുസ്തകം എന്ന പേരാണ് വേദി 3ന് നല്‍കിയിരിക്കുന്നത്.ഈ വേദിയില്‍ ആദ്യ ഇനമായി അവതരിപ്പിച്ച യുപി വിഭാഗം പെണ്‍കുട്ടികളുടെ മോണോ ആക്ടില്‍ മാനന്തവാടി ലിറ്റില്‍ ഫ്‌ളവര്‍ യുപി സ്‌കൂളിലെ ശിവാനി ആലീസ് ടീച്ചറുടെ മഴയുടെ വിവിധ ഭാവങ്ങള്‍ എന്ന കഥ അവതരിപ്പിച്ചാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.