മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഭൂമിത്ര സേനാ പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്ക് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവകുപ്പ് നല്‍കുന്ന പുരസ്‌കാരമാണിത്. മീനങ്ങാടി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതിയിലെ പങ്കാളിത്തം,
ആറാട്ടുപാറ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, മീനങ്ങാടി പാതിരിപ്പാലം മുതല്‍ അരിമുള വരെയുള്ള പുഴയോരത്ത് മുളനട്ടുപിടിപ്പിക്കല്‍, മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ മുന്‍നിര്‍ത്തിയാണ് നേട്ടം. സ്‌കൂളിലെ ഭൂമിത്ര സേനാ കോര്‍ഡിനേറ്റര്‍ എം.കെ.രാജേന്ദ്രന്റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ നടപ്പിലാക്കിയ പദ്ധതികളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.