കേരളത്തില്‍ വെളിച്ചെണ്ണ വില സര്‍വകാല റെക്കോര്‍ഡ് തകര്‍ത്ത് കുതിച്ചുയരുകയാണ്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 250 രൂപ 50 പൈസയാണ് വില. മൂന്ന് വര്‍ഷത്തിന് ശേഷമാണ് വെളിച്ചെണ്ണയുടെ വില ഇത്രയുമധികം ഉയര്‍ന്നത്. കൊച്ചിയില്‍ വെളിച്ചെണ്ണയ്ക്ക് കിന്റലിന് 350 രൂപയാണ് വര്‍ധിച്ചത്. വില ഇനിയും കൂടാന്‍ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്.വലിയ രീതിയില്‍ കൊപ്ര സംഭരിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികള്‍ പറയുന്നത്.
തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും ബ്രാന്റഡ് വെളിച്ചെണ്ണകള്‍ എത്തുന്നത്. ഇവിടെയും വെളിച്ചെണ്ണയ്ക്ക് വില വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി ആദ്യവാരം തന്നെ വെളിച്ചെണ്ണ ലിറ്ററിന് 200 രൂപ കടന്നിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചെറിയ വര്‍ധനവുണ്ടായി.
ബ്രാന്‍ഡഡ് പായ്ക്കറ്റ് വെളിച്ചെണ്ണയുടെ വിലയും കുതിച്ചുയരുകയാണ്. മറ്റ് എണ്ണകളുമായി ചേര്‍ത്ത് വെളിച്ചെണ്ണ വില്‍ക്കുന്നതിനു ഇപ്പോള്‍ അനുമതി നല്‍കുന്നുണ്ട്. ഇത്തരം എണ്ണയ്ക്കും വില വര്‍ധിച്ചിട്ടുണ്ട്. ഇതോടൊപ്പം പാമോയില്‍, സണ്‍ഫ്‌ലവര്‍ ഓയില്‍ എന്നിവയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. 2017 ഡിസംബറില്‍ ആണ് വെളിച്ചെണ്ണയുടെ വില സര്‍വകാല റെക്കോര്‍ഡിലെത്തിയത്. 165.50 രൂപയായിരുന്നു ഇതിന് മുന്‍പ് വെളിച്ചെണ്ണയുടെ വില .