1000 രൂപയില്‍ അധികമുള്ള വൈദ്യുതി ബില്‍ അടയ്ക്കാനാവുകഇനി ഓണ്‍ലൈന്‍ വഴി മാത്രം

0

1000 രൂപയ്ക്ക് മുകളിലുള്ള ബില്‍ ഓണ്‍ലൈന്‍ വഴി അടക്കുന്ന സംവിധാനം കര്‍ശനമായി നടപ്പാക്കാന്‍ വൈദ്യുതി ബോര്‍ഡ് യോഗം തീരുമാനിച്ചു.ആദ്യ ഒന്നുരണ്ടുതവണ ബില്‍ അടയ്ക്കാന്‍ അനുവദിക്കും. എന്നാല്‍ ഈ തീരുമാനം പൂര്‍ണമായും നടപ്പാക്കുന്നതിന്റെ ഭാഗമായി ആയിരത്തിന് മുകളിലുള്ള തുക കാഷ് കൗണ്ടര്‍ വഴി സ്വീകരിക്കാന്‍ കഴിയാത്തവിധത്തില്‍ സോഫ്റ്റ്വേറില്‍ മാറ്റം വരുത്താനാണ് വൈദ്യുതി വകുപ്പിന്റെ നീക്കം.

ഇതിലൂടെ ഗാര്‍ഹികോപയോക്താക്കളില്‍ വലിയൊരു വിഭാഗം വൈദ്യുതി ഓഫീസുകളിലേക്ക് എത്തുന്നത് തടയാന്‍ കഴിയും. വൈദ്യുതി ബോര്‍ഡിലെ കാഷ്യര്‍മാരെ ഇതിനനുസരിച്ച് പുനര്‍വിന്യസിക്കാനും ബോര്‍ഡ് നിര്‍ദേശിച്ചു. പുതിയ തീരുമാനത്തിലൂടെ രണ്ടായിരത്തോളം വരുന്ന കാഷ്യര്‍ തസ്തിക പകുതിയായി കുറയ്ക്കാന്‍ സാധിക്കും.
വൈദ്യുതിബോര്‍ഡിലെ വിവിധ തസ്തികയിലുള്ള അഞ്ഞൂറ്റിയെഴുപത്തിമൂന്നു പേര്‍ ഈ മാസം വിരമിക്കും. ഒഴിവുവരുന്ന തസ്തികകളിലേക്ക് കാഷ്യര്‍മാര്‍ക്ക് പ്രമോഷന്‍ ലഭിക്കാനുള്ള സാധ്യതയുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!