ഉജ്ജ്വലബാല്യം പുരസ്‌കാരനിറവില്‍ ഏഴുവയസുകാരി

0

 

നമ്പികൊല്ലി വറുവുടിമന ബാലസുബ്രമണ്യത്തിന്റെയും ഗീതയുടെയും മകള്‍ ആരാധ്യനന്ദയാണ് ജനറല്‍ ജൂനിയര്‍ വിഭാഗത്തില്‍ ഉജ്ജ്വലബാല്യപുരസ്‌കാരം കരസ്ഥമാക്കിയത്. ജനറല്‍ നോളജിലാണ് ഈ മിടുക്കി കഴിവ് തെളിയിച്ചത്.
വനിതാശിശുവികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഉജ്ജ്വലബാല്യം പുരസ്‌കാരമാണ് ഏഴുവയസുകാരിയായ ആരാധ്യനന്ദ നേടിയത്.

ആറ് വയസ്സുമുതല്‍ 11 വയസുവരെയുള്ള ജൂനിയര്‍ ജനറല്‍ വിഭാഗത്തിലാണ് ഈ കൊച്ചുമിടുക്കിക്ക് ഈ പുരസ്‌കാരം ലഭിച്ചത്. ചെറുപ്രായം മുതല്‍ തന്റെ ഓര്‍മ്മശക്തിയും കഴിവുമുപയോഗിച്ച് നിരവധി പുരസ്‌കാരങ്ങള്‍ നേടിയെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഏഷ്യന്‍ബുക്ക് ഓഫ് റെക്കോര്‍ഡ്, കലാം വേള്‍ഡ് റെക്കോര്‍ഡ്, വജ്രവേള്‍ റെക്കോര്‍ഡ് തുടങ്ങിയവ ഇതില്‍ ചിലതാണ്. ജനറല്‍ നോളജില്‍ 30 വിഭാഗങ്ങളിലായുള്ള ചോദ്യങ്ങളില്‍ ഉത്തരം പറഞ്ഞാണ് ആരാധ്യനന്ദ ഉജ്ജ്വലബാല്യം പുരസ്‌കാരവും സ്വന്തമാക്കിയത്.ബത്തേരി സെന്റജോസഫ് ഇംഗ്ലീഷ് സ്‌കൂളിലെ രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയായ ആരാധ്യനന്ദ നമ്പികൊല്ലി വറുവുടിമന ബാലസുബ്രമണ്യത്തിന്റെയും ഗീതയുടെയും ഇളയമകളാണ്.
ആരാധ്യനന്ദയുടെ മൂത്തസഹോദരി അര്‍ച്ചന പെന്‍സില്‍ കര്‍വിങ്ങിലും, രണ്ടാമത്തെ സഹോദരി അക്ഷത ഔഷദ സസ്യങ്ങളുടെ ഇലകള്‍ ഉപയോഗിച്ച് സമരനായകരുടെ ചിത്രം തീര്‍ത്തും അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!