ടൈംലെസ് ലാന്‍ഡ് സ്‌കേപ്പ് പ്രദര്‍ശനം ശ്രദ്ധേയം

0

 

മാനന്തവാടി ലളിത കലാ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന ടൈംലെസ് ലാന്‍ഡ്‌സ്‌കേപ്പ് പ്രദര്‍ശനം ശ്രദ്ധേയം.ചെന്നൈയില്‍ കലാ പ്രവര്‍ത്തനം നടത്തുന്ന സുജിത് കുമാര്‍ ശ്രീകണ്ഠന്‍, കിരണ്‍ തുളസി, ചിഞ്ചു കുമാര്‍ ശ്രീകണ്ഠന്‍ എന്നിവരുടെ പ്രദര്‍ശനമാണ് അക്കാദമിയില്‍ നടക്കുന്നത്.ഡിസംബര്‍ 3 വരെയാണ് പ്രദര്‍ശനം നടത്തുന്നത്.ഡല്‍ഹിയുള്‍പ്പെടെ നിരവധി നഗരങ്ങളില്‍ പ്രദര്‍ശനം നടത്തിയ ഈ കലാകാരന്മാര്‍ കേരളത്തില്‍ ആദ്യമായി നടത്തുന്ന പ്രദര്‍ശനമാണ് മാനന്തവാടിയിലേത്.

ഭൂമിയുടെ ചിന്തകളുടെ ഉപരിതലത്തെ എല്ലാ അര്‍ത്ഥത്തിലും ശാംസികരികുന്ന പ്രദര്‍ശനമാണ് മാനന്തവാടി ആര്‍ട്ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം. ചിത്രകാരന്റെ വ്യത്യസ്തമായ ചിന്തകളെ ക്യാന്‍വാസില്‍ പകര്‍ത്തി ആസ്വാദകരമായി സംവദിക്കാനുള്ള അവസരമാണ് ഈ ചിത്ര പ്രദര്‍ശനം. പ്രദര്‍ശനത്തോടൊപ്പം മൂലകളെ കുറിച്ചുള്ള വീഡിയോ ഇന്‍സ്റ്റലേഷന്‍ ഉള്‍പ്പെടെയാണ് പ്രദര്‍ശനം കാണാനെത്തുന്നവര്‍ക്ക് കാഴ്ചയുടെ പുതിയ മുഖം തരുന്നതാണ് പ്രദര്‍ശനമെന്ന് കാണാനെത്തുന്നവരും പറയുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!