കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ കാട്ടി പുറത്തിറക്കിയ വികസന സപ്ലിമെന്റില്‍ . തങ്ങളുടെ അനുമതി ഇല്ലാതെ ഫോട്ടോ പ്രസിദ്ധീകരിച്ചതിലും ,വികസനത്തിന് ഉപയോഗപ്പെടുത്തേണ്ട ഒരു കോടി രൂപയോളം ലാപ്‌സാക്കി കളഞ്ഞതിലും പ്രതിഷേധിച്ചാണ് എല്‍ ഡി എഫിന്റെ 8 അംഗങ്ങള്‍ യോഗം ബഹിഷ്‌കരിച്ചത്.കഴിഞ്ഞ എല്‍ഡിഎഫ് ഭരണസമിതി നടപ്പിലാക്കിയ പദ്ധതികളാണ് കോണ്‍ഗ്രസ് ഭരണസമിതി വികസനെ മെന്ന പേരില്‍ ഉയര്‍ത്തി കാട്ടുന്നത് എന്നും രുഗ്മണി സുബ്രഹ്‌മണ്യന്‍ പറഞ്ഞു . ഭരണ സമിതി യോഗത്തില്‍ നിന്നും ഇറങ്ങി പോയ എല്‍ ഡി എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഓഫീസിന് മുന്‍ മ്പില്‍ മുദ്രാവാക്യമുയര്‍ത്തി പ്രതിഷേധിച്ചു.പൂതാടി പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് ഭരണ സമിതി കഴിഞ്ഞ രണ്ട് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തി കാട്ടിയാണ് ഒരു പത്രത്തില്‍ കഴിഞ്ഞ ദിവസം സപ്ലിമെന്റ് പുറത്തിറക്കിയത്.എന്നാല്‍ സപ്ലിമെന്റില്‍ എല്‍ഡിഎഫ് അംഗങ്ങളുടെ അനുമതിയില്ലാതെയാണ് ഫോട്ടോ പ്രസിദ്ധീകരിച്ചത്.പദ്ധതി വിനിയോഗത്തിന് വേണ്ടി അനുവദിച്ച ഒരു കോടിയോളം രൂപ ഫണ്ട് ലാപ്‌സാക്കിയ ഭരണസമിതി പഞ്ചായത്തില്‍ ഒരു വികസനവും നടത്തിയിട്ടില്ലെന്ന് എല്‍ഡിഎഫ് അംഗമായ രുഗ്മണി സുബ്രഹ്‌മണ്യന്‍ പറഞ്ഞു .