പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

0

 

ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുന്ന ഭരണകൂടത്തിന് ജീവനക്കാരുടെ സമര താക്കീതിനു മുന്നില്‍ മുട്ടുമടക്കേണ്ടി വരുമെന്ന് ഡി.സി.സി. പ്രസിഡണ്ട് എന്‍.ഡി അപ്പച്ചന്‍. കേരള എന്‍.ജി.ഒ അസോസിയേഷന്‍ കളക്ടറേറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ലൈജു ചാക്കോ അധ്യക്ഷനായിരുന്നു.

കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടര്‍ മരവിപ്പിച്ച നടപടി പിന്‍വലിക്കുക, എന്‍.പി.എസിലെ ഇരട്ട താപ്പ് അവസാനിപ്പിക്കുക, പേ റിവിഷന്‍ അരിയര്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായിയാണ് കളക്ടറേറ്റ് ധര്‍ണ്ണ സംഘടിപ്പിച്ചത്. ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസ് മുഖ്യ പ്രഭാഷണം നടത്തി.കെ.ടി ഷാജി, എന്‍.ജെ ഷിബു, വി.ആര്‍ ജയപ്രകാശ്, തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!