ബീനാച്ചി -പനമരം റോഡിലെ കുഴികള്‍ അടച്ചു തുടങ്ങി

0

ബീനാച്ചി പനമരം റോഡില്‍ നടവയല്‍ പളളിത്താഴെ മുതല്‍ കായക്കുന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം വരെയുള്ള കുഴികള്‍ ഒടുവില്‍ അടച്ചു തുടങ്ങി. റോഡ് തകര്‍ന്ന് യാത്ര ദുഷ്‌കരമായത് സംബന്ധിച്ച് വയനാട് വിഷന്‍ കഴിഞ്ഞ ദിവസം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 55 കോടി രൂപ അനുവദിച്ച് 2019 ല്‍ പ്രവൃത്തി ആരംഭിച്ച റോഡിലെ കുഴികള്‍ പോലും അടയ്ക്കാന്‍ നടപടിയില്ലാത്തതിനാല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു.3 വര്‍ഷം കഴിഞ്ഞും 22 കിലോമീറ്റര്‍ ദൂരത്തിലുള്ള റോഡില്‍ ആദ്യഘട്ട പണി പോലും പൂര്‍ത്തീകരിക്കത്തതിലും വര്‍ഷങ്ങളായി പൊളിഞ്ഞു തകര്‍ന്നു കിടക്കുന്ന റോഡില്‍ കാല്‍നട പോലും അസാധ്യമായ സാഹചര്യത്തെ കുറിച്ചുള്ള വയനാട് വിഷന്‍ വാര്‍ത്തയെ തുടര്‍ന്നാണ് ഇന്നലെ മുതല്‍ കുഴി അടയ്ക്കാല്‍ ആരംഭിച്ചത്. വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്ന ഈ ഭാഗത്തെ കുഴികള്‍ അടയ്ക്കാത്തതിനെതിരെ പലയിടങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈറോഡ് ആസ്ഥനമായുള്ള ആര്‍എസ് ഡവലപ്പ്‌മെന്റ് ആന്റ് കണ്‍സ്ട്രാക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി കരാറെടുത്ത റോഡ് പണി പൂര്‍ത്തികരിക്കാത്തതിനെ തുടര്‍ന്ന് മറ്റൊരു കാരറുകാരാന് പള്ളിത്താഴെ മുതല്‍ പനമരം വരെയുള്ള ഭാഗവും പഴയ കരാറുകാരന്‍ ആദ്യഘട്ടം ടാറിങ് നടത്താത്ത ഭാഗവും കാരാര്‍ നല്‍കിയെങ്കിലും പണി തുടങ്ങാനുള്ള നടപടി ഇതുവരെ ആരംഭിച്ചിട്ടില്ല .

 

Leave A Reply

Your email address will not be published.

error: Content is protected !!